പത്തനംതിട്ട: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും പൊതു വിജ്ഞാനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസില്‍ ഹൈസ്കൂൾ, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഗാന്ധിജയന്തി ക്വിസ് മത്സരം സംഘടിപ്പിച്ചു.
തോട്ടക്കോണം സര്‍ക്കാര്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥികളായ ഷിഹാദ് ഷിജു, ശ്രീനന്ദ് എസ്. നായര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും ആറന്മുള സര്‍ക്കാര്‍ വിഎച്ച്എസ്ഇയിലെ വിദ്യാര്‍ഥികളായ ആര്‍ദ്ര ലക്ഷ്മി, എം. ദേവദര്‍ശന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കോന്നി സര്‍ക്കാര്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥികളായ അഞ്ജന സുനിൽ, അതുല്യ പ്രകാശ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ടീമിന് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്കി ആദരിച്ചു. ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ ടീമുകള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.